
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹം ലോകശ്രദ്ധയിലേക്ക് എത്തിക്കുംവിധം സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ ഭാരതത്തിന്റെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ഗവർണർമാരായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ആരിഫ് മുഹമ്മദ് ഖാൻ, സി. വി. ആനന്ദബോസ്, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, സിദ്ധരാമയ്യ, കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, പൊലീസ് സേന ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ, ഇന്ത്യൻ റെയിൽവേ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും മറ്റു പ്രവർത്തകരും, മാദ്ധ്യമപ്രവർത്തകർ, വിവിധ നിലകളിൽ സഹകരിച്ച ബഹുജന പ്രസ്ഥാനങ്ങൾ, സാമ്പത്തിക സഹായം നല്‍കിയ സ്ഥാപനങ്ങൾ, വ്യക്തികൾ, മഠത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന അതിഥികൾ, പ്രഭാഷകർ, കലാപരിപാടികൾ സ്പോൺസർ ചെയ്തവർ, കലാകാരന്മാർ, കമ്മിറ്റികൾക്ക് നേതൃത്വം നൽകിയവർ, സഹകരിച്ചവർ, നാടിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേർന്ന പദയാത്രികർ, പദയാത്രികർക്ക് താമസഭക്ഷണ ക്രമീകരണങ്ങൾ ചെയ്ത സംഘടനകളും വ്യക്തികളും ഉൾപ്പെടെ എല്ലാവർക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |