
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനകാലത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന സത്യവ്രതസ്വാമി സമാധി ശതാബ്ദി സ്മാരകപ്രഭാഷണം ഗുരുധർമ്മപ്രചരണ സഭസെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ.മിനിമോൾ.വി.കെ, ഡെപ്യൂട്ടി മേയർ ദീപക് ജോയി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്വാമി സുകൃതാനന്ദ, സ്വാമി വീരേശ്വരാനന്ദ, താണുവൻ ആചാരി, ജി.ടി.പി.എസ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ.മഹേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |