
ശിവഗിരി: 93-ാമത് ശിവഗിരിതീർത്ഥാടനത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ പ്രമുഖർ പങ്കെടുത്ത സമ്മേളനങ്ങളിൽ ദൈവദശകം പ്രാർത്ഥന മനോഹരമായി ആലപിച്ച കരുനാഗപ്പളളി സ്വദേശിനി അഷ്ഫിയ അൻവറിനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉപഹാരം നൽകി അനുമോദിച്ചു. കൂട്ടുകാരിയുടെ വിവാഹ ചടങ്ങിൽ അഷ്ഫിയ ദൈവദശകം ആലാപിച്ചതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അഭിനന്ദനം അറിയിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ അഷ്ഫിയ ഇടക്കുളങ്ങര അഫ്സർവില്ലയിൽ അൻവർസാദത്തിന്റെയും വാഹിദയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
