
ശിവഗിരി: അറിവും നന്മയും മനസ്സിൽ ചേർത്തുവച്ച് ഗുരുകൃപയിൽ ആത്മവിശുദ്ധി പകർന്ന് 93-ാമത് ശിവഗിരി തീർത്ഥാടനകാലം പര്യവസാനിച്ചു. ഇന്നലെ രാവിലെ മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ഗുരുദേവകൃതികളുടെ പാരായണവും നടന്നു. തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക താഴ്ത്തിയതോടെയാണ് ചടങ്ങുകൾ പര്യവസാനിച്ചത്.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഹംസതീർത്ഥ, സ്വാമി സുകൃതാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി തുടങ്ങിയവരും സംബന്ധിച്ചു. സ്വാമി സച്ചിദാനന്ദ തീർത്ഥാടന സമാപന സന്ദേശം നൽകി. വിദേശികൾ അടക്കം 50 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ ശിവഗിരിയിലെത്തിയത്.
ഫോട്ടോ: 93-ാമത് ശിവഗിരി തീർത്ഥാടനകാലത്തിന് പര്യവസാനം കുറിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക താഴ്ത്തുന്നു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ഗുരുപ്രസാദ്, സ്വാമി ഹംസതീർത്ഥ, സ്വാമി സുകൃതാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി തുടങ്ങിയവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |