
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഭിമാനവിഷയമായി കാണുന്ന നേറ്റിവിറ്റി കാർഡിന് നിയമസാധുത നൽകാനുള്ള ബിൽ ഈ മാസംതന്നെ നിയമസഭയിൽ അവതരിപ്പിക്കാൻ നീക്കം.
കരട് തയ്യാറാക്കാൻ റവന്യൂ മാന്വൽ സെല്ലിനെയും ലോ ഓഫീസറെയും ലാൻഡ് റവന്യൂ കമ്മിഷണർ ചുമതലപ്പെടുത്തി.
കാർഡ് ലഭിക്കാൻ എന്തൊക്കെ നിബന്ധനകൾ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.
ഈ സർക്കാരിന് ഇത് നിയമമാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. കാരണം, ഗവർണറുടെ അനുമതി ഉടനടി കിട്ടാൻ സാദ്ധ്യതയില്ല.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന ആധികാരിക രേഖ എന്ന നിലയ്ക്കാണ് കാർഡ് തയ്യാറാക്കുന്നത്.
വസ്തു സംബന്ധമായ കാര്യങ്ങൾക്ക് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച റവന്യൂകാർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതുപോലുള്ള
ചിപ്പും ഹോളോഗ്രാമും നേറ്റിവിറ്റി കാർഡിലും
ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.
നേറ്റിവിറ്റി കാർഡ് കിട്ടിയാൽ
ജന്മംകൊണ്ട് കേരളീയൻ
കാർഡിന്റെ പ്രയോജനങ്ങൾ റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്കം ഡിസംബർ 27 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
1.ജന്മംകൊണ്ട് കേരളീയരായ എല്ലാവർക്കും നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കും. ഫോട്ടോ പതിച്ച കാർഡിലൂടെ ഗുണഭോക്താവിന്റെ ജനനം, സ്ഥിരം മേൽവിലാസം എന്നിവ സർക്കാർ സ്ഥിരീകരിക്കുന്നതിനാൽ പൗരന്മാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പ്.
2. സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡ് ഉപയോഗിക്കാം. പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാകും.
റവന്യൂ കാർഡും വരും
ഓരാേ വ്യക്തിയുടെയും ഭൂമി , അതിലെ നിർമ്മാണങ്ങൾ, ബാദ്ധ്യതകൾ , കൈമാറ്റ വിവരങ്ങൾ തുടങ്ങിയവ അറിയാൻ കഴിയുന്നതും റവന്യൂ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാനുള്ളതുമായ റവന്യൂ കാർഡ് തയ്യാറാക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |