
കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകൾ മാളത്തിന് പുറത്തിറങ്ങാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. മലയോര, പടിഞ്ഞാറൻ മേഖലകളിലെ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടി. കൂടുതൽ മൂർഖനാണ്. പാടശേഖരങ്ങളും റബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. അതേസമയം പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം കുറഞ്ഞു. വനംവകുപ്പിന്റെ സർപ്പ വോളണ്ടിയർമാരുടെ ഇടപെടലാണ് തുണ.
ചില പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണതേടി അലയുകയും, അവയോടൊപ്പം സഹവസിക്കുകയും ചെയ്യുന്ന സമയം. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും. പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ ആപ്ളിക്കേഷൻ ഉപയോഗപ്പെടുത്താം.
പേടിക്കണം ഈ സമയം
കഴിഞ്ഞവർഷം കടിയേറ്റത് 120 പേർക്ക്
2022 ൽ 200 പേർക്ക് പാമ്പുകടിയേറ്റെങ്കിൽ 2025ൽ ഇത് 120 ആയി കുറഞ്ഞു. വനംവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഗുണകരമായെന്ന വിലയിരുത്തലാണ്. അപകട സാദ്ധ്യത മുന്നിൽക്കണ്ട് താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |