കുന്നത്തൂർ: കേരളത്തിലെ വൈജ്ഞാനിക -സാമൂഹിക- രാഷ്ട്രീയ- കലാ -സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ നൽകിവരുന്ന ബ്രൂക്ക് എക്സലൻസ് അവാർഡ് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബിന് ലഭിച്ചു. 50001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും അഡ്വ. എച്ച്.രമണൻ, ചാർട്ടേഡ് അക്കൗണ്ടന്റ് ജോയ് മോൻ എന്നിവർ വൈസ് ചെയർമാന്മാരുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 16ന് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യൂറോപ്പിന്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് പുരസ്കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
