
പാൻ ഇന്ത്യൻ ചരിത്ര ചിത്രം ദ്രൗപതി 2 ജനുവരി 30ന് ലോകവ്യാപമായി റിലീസ് ചെയ്യും. ഹൊയ്സാള ചക്രവർത്തി വീരബല്ലാല മൂന്നാമന്റെയും, കടവ സാമ്രാജ്യത്തിന്റെയും കഥ പറയുന്ന ചിത്രം 2020ൽ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടർച്ചയായി യുവതാരം റിച്ചാർഡ് റിഷിയും സംവിധായകൻ മോഹൻ.ജിയും ചേർന്ന് ഒരുക്കുന്നു. ടൈറ്റിൽ വേഷത്തിൽ എത്തുന്നത് മലയാളിയായ രക്ഷണ ഇന്ദുചൂഡൻ ആണ്.
നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, ഭരണി , ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവ
രാണ് മറ്റ് താരങ്ങൾ.
ഛായാഗ്രാഹകൻ: ഫിലിപ്പ് ആർ. സുന്ദർ,
ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ, പാപനാശം, വിശ്വരൂപം2, രാക്ഷസൻ, വലിമൈ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബ്രാൻ വൈബോധയാണ് സംഗീതം. മ്യൂസിക് അവകാശം ലഹാരി മ്യൂസിക് സ്വന്തമാക്കി. നേതാജി പ്രൊഡക്ഷൻസിന്റെ ബാനറിൽ സോള ചക്രവർത്തിയാണ് നിർമാണം. ജി.എം കോർപ്പറേഷന്റെ ബാനറിൽ സത്യ, രവി എന്നിവരാണ് സഹനിർമാതാക്കൾ. എഡിറ്റർ ദേവരാജ്, കലാസംവിധാനം, കമൽനാഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്.മുരുകൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ബി .സി ക്രിയേറ്റീവ്സ്, പി .ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |