
പുതിയ ശ്രേണി അവതരിപ്പിച്ച് എസ്കോർട്സ് കുബോട്ട
കൊച്ചി : എക്സ്കോൺ 2025ൽ എസ്കോർട്സ് കുബോട്ട ലിമിറ്റഡ് (ഇകെഎൽ) തന്റെ പുതിയ തലമുറ BS V മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമാണ ഉപകരണ ശ്രേണി അവതരിപ്പിച്ചു. വാണിജ്യ, പ്രോട്ടോടൈപ്പ്, ആശയ ഘട്ടങ്ങളിലുള്ള കുബോട്ട യു 22-6, ബിഎൽഎക്സ് 75കെ, ഹൈഡ്രാ 15 മൈനിംഗ്, ഹൈഡ്രാ 72 എന്നീ മോഡലുകളാണ് പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ വേഗത്തിൽ വളരുന്ന അടിസ്ഥാന സൗകര്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ഉയർന്ന ഉൽപാദനക്ഷമതയും ഉറപ്പാക്കുന്നതാണ് പുതിയ ശ്രേണിയുടെ ലക്ഷ്യം. എർത്ത്മൂവിംഗ് വിഭാഗത്തിൽ 2.2 ടൺ ശേഷിയുള്ള കുബോട്ട യു22-6 മിനി എക്സ്കവേറ്റർ വാണിജ്യമായി അവതരിപ്പിച്ചു. സീറോ-ടെയിൽ സ്വിങ്, മെച്ചപ്പെട്ട ഹൈഡ്രോളിക് സിസ്റ്റം, സുരക്ഷാ സംവിധാനങ്ങൾ, ഓപ്പറേറ്റർ സൗഹൃദ ഡിജിറ്റൽ കൺട്രോളുകൾ എന്നിവയോടെ നഗര നിർമാണം, ബേസ്മെന്റ് ഖനനം തുടങ്ങിയ പരിമിത ഇടങ്ങളിലെ ജോലികൾക്കായി ഈ മോഡൽ അനുയോജ്യമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |