കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പുതിയങ്ങാടി പള്ളിക്കണ്ടി തെക്കെതൊടി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഒരാഴ്ച മുമ്പ് കടുത്ത ഛർദ്ദിയെ തുടർന്നാണ് സച്ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഭാര്യ: ഗീത, മക്കൾ: നിർമ്മൽ രാജ്, രമ്യ, വിനയ സാഗർ, മരുമക്കൾ: ജിജിന, സൂരജ്, ഹിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |