സുൽത്താൻ ബത്തേരി: പുനർജനിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റു ചെയ്യിക്കണമെന്നുമാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അതു ചെയ്യട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായും നിയമപരമായും നേരിടും. പ്രളയം തകർത്ത പറവൂരിനെ റീബിൽഡ് ചെയ്തതിനാണ് പുനർജനിക്കെതിരെ അന്വേഷണം.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് ഹൈക്കോടതിയിലാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളി. പിന്നീടാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. . ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസും അന്വേഷണം അവസാനിപ്പിച്ചു. എനിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ എപ്പോഴേ അവർ അത് ഉപയോഗിച്ചേനെ.
വാസ്തവം പുറത്തു കൊണ്ടുവന്നതിന് മാദ്ധ്യമങ്ങളോട് നന്ദി പറയുന്നു. മണപ്പാട് ഫൗണ്ടേഷനും ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എന്ന ഓർഗനൈസേഷനുമാണ് സഹായിച്ചത്. കളമശേരിയിലെ എം.ബി.എ കുട്ടികളെ ഉപയോഗിച്ചാണ് സർവെ നടത്തിയത്. അതുകൊണ്ടാണ് പുനർജനിയെ കുറിച്ച് അന്വേഷിച്ചാൽ കേരളത്തിന് മുന്നിൽ വയ്ക്കാവുന്ന മോഡലിനെ കുറിച്ചുള്ള റിപ്പോർട്ട് കിട്ടുമെന്ന് നിയമസഭയിൽ പറഞ്ഞത്. ആസാദ് മൂപ്പനും ഗൾഫാർ മുഹമ്മദാലിയും ഉൾപ്പെടെ നിരവധി പേർ സഹായിച്ചിട്ടുണ്ട്. ബെർമ്മിങ് ഹാമിൽ പോയപ്പോൾ പുനർജനി മോഡൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. സ്‌പോൺസർമാരെ ഉപയോഗിച്ച് പറവൂർ നിയോജകമണ്ഡലത്തെ റീബിൽഡ് ചെയ്തെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |