
കോന്നി: ശബരിമല തീർത്ഥാടകരെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരായ പൂവൻപാറ സ്വദേശികളായ അഷറഫ് (53) മുനീർ ( 39 ) ഷെഫിനാ ഷെഫി (22) എന്നിവരെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7 നാണ് സംഭവം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൂവൻപാറയിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റ ശിവ (23) വെട്ടുവേൽ (30) ശക്തി (28) ഇസാക്കി (29) എന്നിവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൂത്തുക്കുടി സ്വദേശികളായ11 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |