
ആലപ്പുഴ: ജില്ലാപഞ്ചായത്തിന്റെ വിവിധ സ്ഥിരംസമിതികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് എ.ഡി.എം ആശാ സി. എബ്രഹാം നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഒമ്പതിന് രാവിലെ 10.30ന് സ്ഥിരംസമിതി അദ്ധ്യക്ഷരുടെ തിരഞ്ഞെടുപ്പ് നടക്കും.
ധനകാര്യം : കരുവാറ്റ ഡിവിഷനിൽ നിന്നുള്ള അനില രാജു (വനിതാ അംഗം), പി. ആർ ജ്യോതിലക്ഷ്മി (അരൂർ), ബിനി ജയിൻ (ചെന്നിത്തല), സി.വി. രാജീവ് (വെളിയനാട്)
വികസനം: വയലാർ ഡിവിഷനിൽ നിന്നുള്ള ജ്യോതിമോൾ (വനിതാ അംഗം), ജോൺ തോമസ് (പള്ളിപ്പാട്), മഞ്ജു വിജയകുമാർ (ചമ്പക്കുളം), അഡ്വ. നിതിൻ ചെറിയാൻ (മുളക്കുഴ), വിജയശ്രീ സുനിൽ (തണ്ണീർമുക്കം) പൊതുമരാമത്ത് സ്ഥിരംസമിതി
പത്തിയൂർ ഡിവിഷനിൽ നിന്നുള്ള ലിഷ അനുപ്രസാദ് (വനിതാ അംഗം), അഡ്വ. ആർ. രാഹുൽ (പുന്നപ്ര), ജി. കൃഷ്ണകുമാർ (മാന്നാർ), ബി. രാജലക്ഷ്മി (ഭരണിക്കാവ്), ജയിംസ് ചിങ്കുതറ (മനക്കോടം)
ആരോഗ്യം,വിദ്യാഭ്യാസം: കെ.ജെ. ജിസ്മി (വനിതാ അംഗം), എ.ആർ. കണ്ണൻ (അമ്പലപ്പുഴ), അഡ്വ. ആർ. റിയാസ് (മാരാരിക്കുളം), എസ്. രാധാകൃഷ്ണൻ (കഞ്ഞിക്കുഴി)
ക്ഷേമകാര്യം : കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള അംബുജാക്ഷി ടീച്ചർ (വനിതാ അംഗം), ടി. വിശ്വനാഥൻ (വെൺമണി), രാജേഷ് വിവേകാനന്ദ (പൂച്ചാക്കൽ), ബബിത ജയൻ (മുതുകുളം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |