
തൃശൂർ : കളക്ടറേറ്റിലെ ലിഫ്‌റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. കളക്ടറേറ്റിലെ ജീവനക്കാരനായ മുള്ളരിങ്ങാട് സ്വദേശി ലിജീഷ് ഗോപിനാഥൻ, റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന് വിരമിച്ച അയ്യന്തോൾ സ്വദേശിനി ആശ എന്നിവരാണ് കുടുങ്ങിയത്. താഴത്തെ നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവരെ രക്ഷിച്ചശേഷവും ലിഫ്റ്റ് പലതവണ പണിമുടക്കിയതോടെ പ്രവർത്തനം താത്കാലികമായി നിറുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |