
തിരുവനന്തപുരം: കോടികളുടെ മുട്ടിൽ മരംകൊള്ളയ്ക്ക് ഇടയാക്കിയ ഭൂപതിവ് ചട്ടഭേദഗതി ഉത്തരവിലെ വിവാദമായ "പിഴവ്" ഒടുവിൽ സർക്കാർ തിരുത്തി.
1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയാലും അതിലെ തേക്ക്, വീട്ടി, ചന്ദനം, എബണി എന്നീ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിനായിരിക്കും എന്ന് വ്യക്തമാക്കുന്ന ചട്ട ഭേദഗതിക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി.
ഭൂപതിവ് ചട്ടത്തിലെ നേരത്തേയുള്ള വ്യവസ്ഥകൾ പ്രകാരം ലാൻഡ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ഈ നാലിനം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണുള്ളത്. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.എന്നിരിക്കേ, 2017ൽ പുറത്തിറക്കിയ ലാൻഡ് അസൈൻമെന്റ് പട്ടയം അനുവദിച്ചുള്ള ഉത്തരവിൽ ഇവ മുറിക്കാൻ അവകാശമുണ്ടായിരിക്കില്ലെന്നും അവകാശം സർക്കാരിനാണെന്നും പരാമർശിച്ചില്ല. ഈ "പിഴവ്"മുതലെടുത്ത് കർഷകരുടെ വ്യാജ അനുമതിപത്രമുണ്ടാക്കിയാണ് വനം മാഫിയ പട്ടയ ഭൂമിയിൽ നിന്ന് കോടികൾ വിലവരുന്ന ചന്ദനം, തേക്ക്, വീട്ടി, എബണി മരങ്ങൾ മുറിച്ച് കടത്തിയത്. ഈ മരം കൊള്ളയ്ക്കെതിരെ കേസെടുക്കാനായില്ല. വ്യാജ അനുമതി പത്രം തയ്യാറാക്കിയ കേസ് മാത്രമേ ചുമത്താനായുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |