
കൊച്ചി: അഷ്ടമുടി കായലിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക യൂണിറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നീക്കി ഹൈക്കോടതി.
കൊല്ലം ജില്ലാ കളക്ടർ ചെയർമാനും വെറ്റ് ലാൻഡ് അതോറിറ്റി മെമ്പർ സെക്രട്ടറി സി.ഇ.ഒയുമായി ഉദ്യോഗസ്ഥരുടെ ഒരു യൂണിറ്റാണ് ജൂലായിലെ ഉത്തരവിൽ നിർദ്ദേശിച്ചതെന്നും പുതിക തസ്തിക ആവശ്യമില്ലെന്നുംചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ, സമിതി ഉടൻ രൂപീകരിച്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് സർക്കാർ അറിയിച്ചു.
കായൽ നവീകരണ മേൽനോട്ടത്തിനായുള്ള യൂണിറ്റ് രണ്ടു മാസത്തിനകം രൂപീകരിക്കാനാണ് അന്ന് ഉത്തരവിട്ടിരുന്നത്. സർക്കാർ സമയപരിധി പാലിച്ചില്ല. തുടർന്ന് ഹർജിക്കാരായ അഡ്വ. ബോറിസ് പോൾ അടക്കം നൽകിയ കോടതിഅലക്ഷ്യ ഹർജിയിൽ, യൂണിറ്റ് ഉടൻ രൂപീകരിച്ച് വിജ്ഞാപനമിറക്കാൻ ചൊവ്വാഴ്ച കോടതി നിർദ്ദേശിച്ചിരുന്നു.തസ്തിക സൃഷ്ടിക്കേണ്ടതിനാലാണ് തീരുമാനം നീളുന്നതെന്ന് ഇന്നലെ സർക്കാർ ബോധിപ്പിച്ചപ്പോഴാണ് ഉത്തരവിൽ വ്യക്തത വരുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |