SignIn
Kerala Kaumudi Online
Tuesday, 24 February 2026 1.08 AM IST

വിന്‍ഡീസ് ഇടിച്ച് സിംബാബ്‌വെ വീണു; വാംഖഡെയില്‍ കരീബിയന്‍ വെടിക്കെട്ട്

Increase Font Size Decrease Font Size Print Page
zim-vs-wi

മുംബയ്: ട്വന്റി 20 ലോകകപ്പില്‍ ഒടുവില്‍ സിംബാബ്‌വെ തോല്‍വി വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായിരുന്ന സിംബാബ്‌വെയെ സൂപ്പര്‍ എട്ടില്‍ 107 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 17.4 ഓവറില്‍ 145 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 43(21) റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സ് ആണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കെതിരെയാണ് സിംബാബ്‌വെയുടെ അടുത്ത മത്സരം

കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ സിംബാബ്‌വെയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. തടിവനാഷെ മറുമാനി 14(8), ബ്രയാന്‍ ബെന്നറ്റ് 5(5), റയാന്‍ ബേള്‍ 0(3) എന്നിവര്‍ പവര്‍പ്ലേ പൂര്‍ത്തിയാകുന്നതിന് മുമ്പ് മടങ്ങിയപ്പോള്‍ സ്‌കോര്‍ 20ന് മൂന്ന്. ഡിയോണ്‍ മയേഴ്‌സ് 28(15), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 27(20) എന്നിവര്‍ അല്‍പ്പനേരം ചെറുത്തുനിന്നെങ്കിലും വിന്‍ഡീസിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ വീഴുകയായിരുന്നു. താഷിംഗ മുസേകിവ 0(1), ടോണ്‍ മുന്‍യോഗ 14(16) എന്നിവര്‍ കൂടി പുറത്തായതോടെ സ്‌കോര്‍ 101ന് ഏഴ്. ഗ്രെയിം ക്രീമറും മുസറബാനിയും വന്നത് പോലെ പൂജ്യത്തിന് മടങ്ങി. വിന്‍ഡീസിനായി ഗൂഡകേഷ് മോട്ടി നാല് വിക്കറ്റുകളും അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ 85(34), റോവ്മാന്‍ പവല്‍ 59(35) എന്നിവര്‍ തകര്‍ത്തടിച്ചു. ഏഴ് വീതം സിക്‌സറുകളും ബൗണ്ടറികളും ഹെറ്റിയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ പവല്‍ നാല് വീതം സിക്‌സും ഫോറും നേടി. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 31*(13), റൊമാരിയോ ഷെപ്പേര്‍ഡ് 21(10), ജേസണ്‍ ഹോള്‍ഡര്‍ 13(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. സിംബാബ്‌വെയ്ക്കായി റിച്ചാര്‍ ഗരാവയും ബ്ലെസിംഗ് മുസറബാനിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

TAGS: NEWS 360, SPORTS, SPORTS, WI VS ZIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.