
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച ആഴ്സനൽ അഞ്ച് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എബരേച്ചി എസെ,വിക്ടർ ഗോയ്ക്കറെസ് എന്നിവർ നേടിയ ഇരട്ട ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം. 32,61 മിനിട്ടുകളിലായിരുന്നു എബരേച്ചിയുടെ ഗോളുകൾ. 47, 90+4 മിനിട്ടുകളിൽ വിക്ടർ സ്കോർ ചെയ്തു. 34-ാം മിനിട്ടിൽ കൗലോ മുവാനി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ടോട്ടൻഹാമിന് കഴിഞ്ഞില്ല.
28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ആഴ്സനലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 27 മത്സരങ്ങളിൽ 56 പോയിന്റും. 27 കളികളിൽ നിന്ന് 29 പോയിന്റുമായി ടോട്ടൻഹാം 12-ാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |