കളന്തോട്: ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ലിറ്ററേച്ചർ ഫെസ്റ്റ് 'ലിറ്റ് - ഓറ 26' എം.ഇ.എസ് സെൽഫ് ഫിനാൻസിംഗ് കോളേജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. റഹീം ഫസൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയായി. മാനേജ്മെന്റ് സെക്രട്ടറി പ്രൊഫ. വി. കുട്ടൂസ അദ്ധ്യക്ഷത വഹിച്ചു. പി.പി അബ്ദുള്ളകുട്ടി, ഒ.കെ അഷ്റഫ്, മുഹമ്മദ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഷഫീഖ് ആലത്തൂർ സ്വാഗതവും മാനേജ്മെന്റ് ട്രഷറർ എ.ടി.എം അഷ്റഫ് നന്ദിയും പറഞ്ഞു. ചലച്ചിത്ര സംവിധായിക പി.ടി. രത്തീന, തിരക്കഥാകൃത്ത് ഹർഷാദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |