കൊയിലാണ്ടി : മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചതോടെ മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ശക്തമാക്കി. മരിച്ച രോഗിയുടെ വീട്ടു പരിസരത്തെ കുറ്റിക്കാടുകളും സമീപപ്രദേശങ്ങളും അണുവിമുക്തമാക്കി. എലികളുടെ ശരീരത്തിൽ നിന്ന് മൈറ്റ്സുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്തിന്റെ ഉടമകളോട് കാടുകൾ വെട്ടി തെളിയിക്കാൻ നിർദ്ദേശം നൽകി. രോഗവുമായി ബന്ധപ്പെട്ട് ഐ.ഇ.സികൾ പൊതു ജനങ്ങൾക്കായി നൽകിവരുന്നു. അങ്കണവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവർത്തനം ഊർജ്ജിതമാക്കി.
ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ റിയാസ് കെ.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് ഡി.വി.സി യൂണിറ്റും സോണൽ എന്റമോളജി യൂണിറ്റും തിരുവങ്ങൂർ സി. എച്ച്. സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ ലത. എ.കെ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |