കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ സൗഹൃദവേദിയുടെ ഏഴാമത് ഡോക്യുമെന്ററി ഷോർട്ഫിലിം മ്യൂസിക് ആൽബം ഫെസ്റ്റിവൽ' 2025 ലെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടിയിൽ നിന്ന് ജയരാജ് പുതുമഠം ഏറ്റുവാങ്ങി. ലഹരിയിൽ അടിപ്പെട്ട് തകർന്നുപോകുന്ന പുതുതലമുറയിലെ വിദ്യാർത്ഥികളുൾപ്പെട്ട അനേകരുടെ ദുരവസ്ഥയെക്കുറിച്ചോർത്തുള്ള ഒരു മാതൃഹൃദയത്തിന്റെ വിലാപമാണ് 'മകനേ...' എന്നുതുടങ്ങുന്ന സംഗീതശിൽപ്പത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവും സംവിധായകനുമായ ജയരാജ് പുതുമഠത്തിന് പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ചുള്ള ചിത്രത്തിന് ജീവചരിത്ര വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |