
മുഹമ്മ: മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ യോഗത്തിൽ സംസാരിക്കുന്നതിനിടെ എ.ഡി.എസ് മെമ്പർ കുഴഞ്ഞുവീണ് മരിച്ചു. സി.ഡി.എസ് മുൻ ചെയർപേഴ്സൺ കൂടിയായ വാഴപ്പള്ളി വീട്ടിൽ ഇന്ദുമതി ഭാസ്ക്കർ (71) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് സംഭവം. സംസ്കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ.
സി.പി. എം തുരുത്തൻ കവല ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: ഭാസ്ക്കരൻ. മകൾ: ആര്യ മഹേഷ്. മരുമകൻ: മഹേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |