
ആറ്റിങ്ങൽ: നഗരസഭ കുഴിമുക്ക് 28-ാം വാർഡിലെ വാരണക്കോട് പ്രദേശത്തെ 10 കുടുംബങ്ങൾക്ക് കൗൺസിലർ എം.ആർ.രമ്യയുടെ നേതൃത്വത്തിൽ വഴിവെട്ടി പുതിയ റോഡ് നിർമ്മിച്ചു നൽകി. കുട്ടികളും വൃദ്ധരുമടക്കം അമ്പതോളം പേരായിരുന്നു യാത്രാക്ലേശം അനുഭവിച്ചിരുന്നത്. മൂന്നര പതിറ്റാണ്ടായി ഇവിടെ നടവഴിയുണ്ടായിരുന്നെങ്കിലും കാട്ടുപന്നിയുടെയും തെരുവു നായ്ക്കളുടെയും ശല്യം കാരണം സഞ്ചാരയോഗ്യമല്ലായിരുന്നു. തുടർന്ന് മുൻ കൗൺസിലറുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 3 മീറ്റർ വീതിയിൽ അരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇതോടെ യാഥാർത്ഥ്യമായത്.റോഡ് നഗരസഭാ ആസ്തിയിൽ ഉൾപ്പെടുത്തി വഴിവിളക്ക് ഉൾപ്പെടെയുള്ള തുടർ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് ചെയർമാൻ എം.പ്രദീപ് ഉറപ്പ് നൽകിയതായും കൗൺസിലർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |