
ചെറുതുരുത്തി : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സ്വാഗതഗാന നൃത്താവിഷ്‌കരവുമായി കലാമണ്ഡലം വിദ്യാർത്ഥികൾ. കേരള കലാമണ്ഡത്തിലെ പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികളായ 35ഓളം പേർ ചേർന്നാണ് ചുവടുകൾ വയ്ക്കുന്നത്. കേരളത്തിന്റെ തനത് കലകളും യുവജനോത്സവത്തിൽ ഉൾപ്പെടുന്ന മറ്റ് കലകളെയും ഉൾക്കൊള്ളിക്കാൻ പരമാവധി ശ്രമിച്ചാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
6 മിനിറ്റ് 30 സെക്കൻഡാണ് ഗാനത്തിന്റെ ദൈർഘ്യം. നൃത്ത വിഭാഗങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികളും കഥകളി തുള്ളൽ, കൂടിയാട്ടം തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുമാണ് ചുവട് വയ്ക്കുന്നത്.
പൂർണമായും പെൺകുട്ടികളെ മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കലാമണ്ഡലം നൃത്തവിഭാഗം മേധാവി ഡോ.രചിത രവി, അദ്ധ്യാപകരായ കലാമണ്ഡലം ലതിക, കലാമണ്ഡലം പൂജ, കലാമണ്ഡലം വീണ, കലാക്ഷേത്ര രേവതി, ഡോ.വിദ്യാ റാണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം നൽകിയത്. കഴിഞ്ഞവർഷവും സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയതും കലാമണ്ഡലം ആയിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ കലോത്സവത്തിന്റെ മുഴുവൻ കലകളെയും ഉൾക്കൊള്ളുന്ന രീതിയിലും സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന രീതിയിലുമാണ് നൃത്തം തയ്യാറാക്കിയിട്ടുള്ളത്
ഡോ.രചിത രവി
നൃത്ത വിഭാഗം മേധാവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |