
കാക്കനാട്: മുൻ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥന വൈസ് പ്രസിഡന്റുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ മുസ്‌ലിംലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി അനുസ്മരണ സമ്മേളനവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എൻ.വി.സി അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.കെ.റഫീഖ് അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സേവ്യർ തായങ്കേരി, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ.മമ്മു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി.വിജു, മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹംസ മൂലയിൽ, വി.എം.എ ബക്കർ, പി.കെ.അബ്ദുൽ റസാഖ്, ഷെറീന ഷുക്കൂർ, ആതിര തമ്പി, പി.എം.മാഹിൻകുട്ടി, സി.എസ്.സൈനുദ്ദീൻ,കെ.എം.ഇബ്രാഹിം,സി.എ.കരിം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |