തൃക്കരിപ്പൂർ: പടന്ന ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് കുഞ്ഞോളം - 26 ബാലസഭ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര കൗതുകം പങ്കുവെച്ച് പ്രദീപ് കൊടക്കാടും നാടിന്റെ സ്ഥലപ്പേര് ഉരുത്തിരിഞ്ഞതിന്റെ ചരിത്രവുമായി നറോത്ത് ബാലകൃഷ്ണനും സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഷൈബി കുട്ടികളുമായി ജന്റർ സംവാദം നടത്തി . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. അശ്വതി, ജനപ്രതിനിധികളായ സി.വി രാജൻ, ഇ.വി ചിത്ര, കൈരളി, ഉസൈനാർ കുഞ്ഞി, പവിത്രൻ പയനി, ആയിഷ, കുഞ്ഞബ്ദുള്ള, എ.ജി. സമീറ, ജമീല, സുനിത, പുഷ്പ, രമേശൻ, പി.കെ. താജുദ്ധീൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സി. റീന സ്വാഗതവും കൺവീനർ എം. രതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |