ഇരിട്ടി: 1972ൽ മട്ടന്നൂർ ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതി പരാജയപ്പെട്ടയാൾ, 53 വർഷത്തിനു ശേഷം 2025 നവംബറിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 10-ാം തരം തുല്യത പരീക്ഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരീക്ഷയിൽ പാസ്സായി.
71 വയസ്സ് പ്രായമുള്ള തില്ലങ്കേരിയിലെ യു.സി നാരായണൻ എന്ന യു.സി തില്ലങ്കേരി എന്ന പൊതു പ്രവർത്തകനാണ് ഈ അസുലഭ നേട്ടത്തിന് ഉടമയായത്. തില്ലങ്കേരി പോസ്റ്റോഫീസ്, ഇരിട്ടി ലാൻഡ് ട്രിബ്യൂണൽ, ഇരിട്ടി എടക്കാട് ബ്ലോക്ക് ഓഫീസ്, തില്ലങ്കേരി, പേരാവൂർ, കൊളക്കാട്, മാലൂർ, കൂത്തുപറമ്പ് ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച യു.സി നാരായണൻ സജീവ കോൺഗ്രസ്സ് അനുഭാവിയും എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകനുമായിരുന്നു.
സർവ്വീസിൽ നിന്നും വിരമിച്ച ശേഷം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രവർത്തകനും ഇപ്പോൾ കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിലറുമാണ്. 1985 മുതൽ 2000 വരെ തില്ലങ്കേരി പഞ്ചായത്ത് മെമ്പറായിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്ന പദ്ധതി ആസൂത്രണ ആർ.പി സ്ഥാനം തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത്തോടെ ഉപേക്ഷിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |