
തൃപ്രയാർ: ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ചിന്റെ സ്‌നേഹസ്പർശം ഫിസിയോതെറാപ്പി സെന്റർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് പ്രസിഡന്റും നാട്ടിക പഞ്ചായത്ത് പ്രസിഡന്റുമായ പി.വിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൾ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.ജി.എ ചെയർമാൻ ടി.എൻ.പ്രതാപൻ, ജന. സെക്രട്ടറി സി.ജി.അജിത്കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. സിനിൽ പദ്ധതി വിശദീകരിച്ചു. രക്ഷാധികാരി ടി.കെ.ഷൺമുഖൻ, ഹരിതകർമ്മസേനാംഗം കെ.നസീമ എന്നിവരെ ആദരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ.സജിത, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി.സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |