കൊല്ലം: വിൽപ്പനയ്ക്കായി എത്തിച്ച 10.24 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് എരമത്ത് ലക്ഷംവീട് കോളനിയിൽ രാഹുലിനെയാണ് (20) കരുനാഗപ്പള്ളി പൊലീസും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സബ്ബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ബംഗളുരുവിൽ നിന്ന് കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ ആണ് പിടികൂടിയത്. ഇയാൾ അന്യസംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. 10ന് രാത്രി 8നാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമീർ, എസ്.ഐ വേണുഗോപാൽ സി.പി.ഒമാരായ അനിത, പ്രശാന്ത്, നൗഫെൻജൻ എന്നിവരും കരുനാഗപ്പള്ളി സബ്ബ് ഡിവിഷൻ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |