കൊട്ടാരക്കര: കേരളത്തിലെ കാൻസർ രോഗികൾക്ക് ലഭിക്കുന്ന കാൻസർ പെൻഷൻ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് ജീവനം ക്യാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. പെൻഷൻ ആപ്പ് അപ്ഡേറ്റ് ചെയ്തപ്പോൾ ഉണ്ടായ അപാകത മൂലം രോഗികൾക്ക് ക്യാൻസർ പെൻഷൻ
നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രധാനമായും അപേക്ഷകൾ നൽകാൻ അക്ഷയ പോലെയുള്ള ഓൺ ലൈൻ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അപേക്ഷ ഏതെങ്കിലും അപാകത പരിഹരിക്കാൻ തിരിച്ചയക്കാറുണ്ട്. ഇത് മാസങ്ങൾ കഴിഞ്ഞാണ് ക്യാൻസർ രോഗികൾ അറിയുന്നത്. ഇതുമൂലം മാസങ്ങൾ കഴിഞ്ഞാലും പെൻഷൻ ലഭിക്കാതെ രോഗികൾ വലയുന്നു .ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ടെലിഫോൺ നമ്പർ നഷ്ടപ്പെട്ടാലും സബ്മിറ്റ് ചെയ്യാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജുതുണ്ടിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |