തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭയുടെ അഖിലകേരള കർണാടക സംഗീത മത്സരവും അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാര മത്സരവും 26ന് തൃപ്പൂണിത്തുറ ലായം റോഡിലെ ചിന്മയ മിഷൻ കോളേജിൽവച്ചു നടക്കും. സീനിയർ വിഭാഗത്തിൽ വായ്പാട്ടിൽ കർണാടക സംഗീതം, ദീക്ഷിതർ കൃതി, സ്വാതി തിരുനാൾ കൃതി എന്നിവയിലും ജൂനിയർ വിഭാഗത്തിൽ കർണാടക സംഗീതത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ. വയലിനിലും മൃദംഗത്തിലും സീനിയർ , ജൂനിയർ വിഭാഗങ്ങളിൽ പൊതുവായും മത്സരങ്ങൾ ഉണ്ടായിരിക്കും.
ഓരോ ഇനങ്ങൾക്കും 10 മിനിട്ടായിരിക്കും സമയപരിധി.ഡോ. കെ ജെ. യേശുദാസ് ഏർപ്പെടുത്തിയിട്ടുള്ള അഗസ്റ്റിൻ ജോസഫ് സ്മാരക തംബുരു പുരസ്കാരം ലഭിച്ചിട്ടുള്ളവർ വീണ്ടും മത്സരിക്കാൻ അർഹരല്ല.
അപേക്ഷകൾ 20നു മുമ്പായി ലഭിക്കത്തക്കവിധം ഇ-മെയിലായോ sangeethasabhatpra@gmail.com
സെക്രട്ടറി, ശ്രീപൂർണത്രയീശ സംഗീതസഭ, ഇടൂപ്പ് പാലസ്, കോട്ടയ്ക്കകം, തൃപ്പൂണിത്തുറ എന്ന വിലാസത്തിലോ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. മത്സരാർത്ഥികൾ മത്സരദിവസം രാവിലെ 8.30ന് നിശ്ചിതതുക നേരിട്ടടച്ച് രജിസ്ട്രേഷൻ നടത്തണം. ഫോൺ: 9447179087.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |