
കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകൾ ദാന ഇഷാൻ (16) ആണ് മരിച്ചത്. പ്ളസ് വൺ വിദ്യാർത്ഥിനിയാണ്. അതേസമയം, വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്നും സംശയമുണ്ട്.
ഞായറാഴ്‌ചയാണ് ദാനയ്ക്ക് പനിയും ഛർദ്ദിയുമുണ്ടായത്. തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നാണ് പൊലീസ് അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |