
വിഴിഞ്ഞം: തെരുവ് നായ ആക്രമണത്തിൽ കുട്ടികളടക്കം 8 പേർക്ക് പരിക്ക്.കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിന് സമീപം അസിയ (9),ആദിൽ മുഹമ്മദ്(7),വിഴിഞ്ഞം ഹാർബർ റോഡിൽ അസിക(18),മത്സ്യത്തൊഴിലാളികളായ മൈതീൻ പീരുമുഹമ്മദ്(37), ഹസനാർ(60), ഇൻസമാംഹക്ക്(31),അബുഷൗക്കത്ത്(56),വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു ആദ്യ സംഭവം.വിഴിഞ്ഞം ഹാർബർ റോഡിലെത്തിയ നായ, വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും,ആദിലിന്റെ വലതുകാലിലെ തുടയിലും കടിച്ചു.മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന മൈതീൻ പിരുമുഹമ്മദിന്റെ ഇടതുകൈയിലെ നടുവിരലിലും കടിച്ചു.
തുടർന്ന് വീടിനോട് ചേർന്ന ഷെഡിൽ ഉറങ്ങുകയായിരുന്ന ഹസനാരുടെ കാലിലും കൈയിലും നായ കടിച്ചു. സമീപത്തെ ഷെഡിലുണ്ടായിരുന്ന ഇൻസമാം ഹക്കിന്റെ ഇടതുതുടയിലും കടിയേറ്റു. അബുഷൗക്കത്ത് ഖാന്റെ വലതുകാലിലും കടിച്ചു.നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ചികിത്സ തേടി.തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |