
ആലപ്പുഴ : ദിവസവും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നും അടിയന്തരമായി നന്നാക്കണമെന്നും ആവശ്യപ്പെട്ട്
ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ അംഗവും എം.സി.എച്ച് വികസന സമിതി അംഗവുമായ എ.ആർ.കണ്ണൻ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് റോഡ് റീ ടാർ ചെയ്ത് സഞ്ചാരം സുഗമമാക്കണമെന്നും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ യോഗം വിളിച്ചുകൂട്ടാൻ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |