മാവേലിക്കര : ബിഷപ്പ് മൂർ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 15, 16 തീയതികളിൽ കോളജ് ക്യാംപസിൽ എക്സിമോസ്-2026 വിജ്ഞാന വിനോദ പ്രദർശന മേള നടത്തും.പ്രവേശനം സൗജന്യമാണ്. രണ്ടു ദിവസവും വൈകിട്ട് കലാപ്രതിഭകൾ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യ, സോൾ ഓഫ് കേരളയിൽ ചലച്ചിത്ര താരം വിനീത് വാസുദേവന്റെ ചാക്യാർ കൂത്ത്, കളരിപ്പയറ്റ്, മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടാകും. ഭക്ഷണ സ്റ്റാളുകളും, പുഷ്പഫല സസ്യങ്ങളുടെ വിപണനവും പ്രദർശനവും, റിസർവ് ബാങ്ക് സ്റ്റാളിൽ പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള സൗകര്യം എന്നിവയും ഉണ്ടാവും.
15ന് രാവിലെ 10ന് എം.എസ്. അരുൺകുമാർ എം.എൽ.എ എക്സിമോസ് -2026 ഉദ്ഘാടനം ചെയ്യും. പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സ്കിൽ കോൺക്ലേവിൽ റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അനു.എസ് നായർ, പ്രൊഫ.ഗബ്രിയേൽ സൈമൺ തട്ടിൽ, ടോം തോമസ്, അഭിജിത്ത് ബി.നായർ, അനുരൂപ് സണ്ണി എന്നിവർ പങ്കെടുക്കും. 11ന് ആരോഗ്യ സൗന്ദര്യ സംരക്ഷണം സംബന്ധിച്ച് ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് ടിന്റു ഭദ്രൻ നയിക്കുന്ന ശില്പശാല നടക്കും.
16ന് രാവിലെ 10ന് ഇന്റർ കൊളജീയറ്റ് നൃത്ത മൽസരം നടക്കും. മുപ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികൾക്ക നൽകുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തും. വിജയികൾക്ക് 15,000 രൂപയുടെ ക്യാഷ് പ്രൈസ് നൽകും. 3ന് കവിയരങ്ങ് - പോയട്രീ കഫേ കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ.ഡോ.രഞ്ജിത് മാത്യു എബ്രഹാം, വൈസ് പ്രിൻസിപ്പൽ ആൻ അഞ്ജലിൻ തുടങ്ങിയർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |