
ശിവഗിരി: മഹാകവി കുമാരനാശാന്റെ 103-മത് ദേഹവിയോഗം പ്രമാണിച്ച് 16ന് രാവിലെ 10ന് ശിവഗിരിമഠത്തിൽ ആശാൻ അനുസ്മരണ സമ്മേളനം നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സാഹിത്യനിരൂപകൻ പ്രസന്നരാജൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ പ്രഭാഷണം നടത്തും. ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഷോണി.ജി.ചിറവിള എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക്: 9388830966.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |