കോഴിക്കോട്: അസ്ഥിരോഗ വിദഗ്ദ്ധരുടെ സംഘടനയായ കേരള ഓർത്തോപീഡിക് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നുമുതൽ 18 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് ഓർത്തോപീഡിക് സൊസൈറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് വൈകിട്ട് 5.30ന് സമ്മേളനം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.കാർത്തികേയവർമ്മ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് അഞ്ചിന് സംസ്ഥാന കൗൺസിൽ യോഗം നടക്കും. 18ന് ഉച്ചയ്ക്ക് ഒന്നിന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും മുതിർന്ന ഓർത്തോപീഡിക് വിദഗ്ധരെയും ആദരവും നടക്കും. വാർത്താസമ്മേളനത്തിൽ ഡോ.എം.കെ.രവീന്ദ്രൻ, ഡോ.നിതിൻ കരുൺ, ഡോ.പ്രദീപ് നായർ, ഡോ.അനീൻ നമ്പികുട്ടി, ഡോ.സിബിൻ സുരേന്ദ്രൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |