രാമനാട്ടുകര: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് രാമനാട്ടുകര (ഫറോക്ക്)സബ് ആർ.ടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര വ്യാപാരഭവനിൽ ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രാമനാട്ടുകര മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ വി.മിഥുല ഉദ്ഘാടനം ചെയ്തു. ജോയന്റ് ആർ.ടി ഒ.സി പി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സുമതി ബാലകൃഷ്‌ണൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ, കെ.പി ഷംസുദ്ദീൻ, വി.ഉമ്മർ, എം.സജീഷ് എന്നിവർ പ്രസംഗിച്ചു.
വിഷ്ണു വിജയ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |