
ന്യൂഡൽഹി: എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമോയെന്നതിൽ നിലപാടറിയിക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കുമടക്കം ആറാഴ്ച സമയമാണ് അനുവദിച്ചത്. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് നടപടി. ഹർജിയിൽ കക്ഷി ചേരണമെന്ന പട്ടിക വിഭാഗ സർവീസ് സംഘടനകളുടെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ അനുവദിച്ചു. ക്ലാസ് ഫോർ ജീവനക്കാർ പോലും ആവശ്യത്തെ എതിർക്കുകയാണല്ലോയെന്ന് ചീഫ് ജസ്റ്റിസ് ആശ്ചര്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കാത്തത് 'അവസരങ്ങളിലെ തുല്യത' അടക്കം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |