ബേപ്പൂർ : ബി.സി റോഡിൽ മിനി സ്റ്റേഡിയത്തിന് സമീപം ഒന്നാംഘട്ടം പ്രവൃത്തി പൂർത്തിയായ വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരം 'ആകാശ മിഠായി' 24 ന് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 10 കോടി വകയിരുത്തിയാണ് മന്ദിരം പൂർത്തിയായത്. . ആംഫി തിയറ്റർ, സ്റ്റേജ് , കരകൗശല വസ്തുക്കൾക്കായുള്ള സ്റ്റാളുകൾ , അക്ഷരത്തോട്ടം, എഴുത്തുപുര, വാക് വേ, കുട്ടികളുടെ പാർക്ക്, ഭക്ഷ്യ വിപണന കേന്ദ്രം എന്നിവ ഒരുങ്ങും . ആർക്കിടെക്ട് വിനോദ് സിറിയക് രൂപകല്പന ചെയ്ത സ്മാരക മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത് യു.എൽ.സി.സി.എസാണ്. കോർപ്പറേഷൻ സോണൽ ഓഫീസിൽ ചേർന്ന സ്മാരക ഉദ്ഘാടന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ചെയർമാൻ കൗൺസിലർ കെ രാജീവ് , അനിഷ് ബഷീർ, ഷാഹിന ബഷീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |