സുൽത്താൻ ബത്തേരി : 21 മുതൽ 25 വരെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബ്രോഷർ കുന്താണിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഒ.കെ ജോണി പ്രകാശനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ.ബാലഗോപാലൻ, പി.ആർ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം ഇന്റർ നാഷ്ണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജിയായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എക്സിബിഷൻ നടത്തുന്നത്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെയും അക്കാഡമിക സഹായത്തോടെ ലൂക്ക സയൻസ് പോർട്ടലാണ് എക്സിബിഷൻ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |