
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ ആലങ്ങാട്ട് സംഘത്തിന്റെ ഒരു വിഭാഗത്തിലെ സെക്രട്ടറിയോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി. കർപ്പൂരത്താലം ചടങ്ങിനും പന്തീർ നാഴി നിവേദ്യ സമയത്തും പൊലീസ് ഇടപെട്ടതായാണ് ആക്ഷേപം. ആലങ്ങാട്ട് സംഘത്തിലെ ഇരു വിഭാഗങ്ങൾ തമ്മിൽ അവകാശം സംബന്ധിച്ച് ഹൈക്കോടതിൽ കേസ് നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗത്തിന്റെ സെക്രട്ടറി പി.കെ.രാജേഷിനെയും കൂടെയുള്ളവരേയും പൊലീസ് സോപാനത്തു നിന്ന് ചടങ്ങു നടക്കുന്നതിനിടെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതായാണ് പരാതി. പന്തീർ നാഴി നിവേദ്യ സമയത്തെ ഉച്ചപൂജാവേളയിലായിരുന്നു സംഭവം. സന്നിധാനം എസ്.ഐയാണ് ഇത്തരത്തിൽ പെരുമാറിയതെന്നു കാട്ടി നടപടി ആവശ്യപ്പെട്ട് ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് സംഘം പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |