
കോന്നി : സർക്കാർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർ ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം 23ന് രാവിലെ 10.30ന് മെഡിക്കൽ കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 9 മുതൽ 10 വരെ. ഫോൺ : 0468 2344823, 2344803.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |