
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതിന്റെ അമ്പതാം വാർഷികത്തിൽ സംഘടിപ്പിച്ച 'ഹാർട്ടിയൻ വിമൺ കോൺക്ലേവ് 2026' ശാസ്ത്രജ്ഞയും ഇന്ത്യയുടെ മിസൈൽ വനിതയുമായ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്തു. 1975നും 2025നുമിടയിൽ കോളേജിൽ പഠിച്ച് വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച 50 വിദ്യാർത്ഥിനികളെ ആദരിച്ചു. എസ്. എച്ച് സ്ഥാപനങ്ങളുടെ മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, പ്രിൻസിപ്പൽ ഡോ. സി.എസ് ബിജു, സ്റ്റാഫ് സെക്രട്ടറി ഡോ. റോബി ചെറിയാൻ, ഡോ. ജിനു ജോർജ്, ഡോ. സ്മിത എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |