ശബരിമല: ആടിയശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘം കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുന്നു. പായ്ക്കറ്റിൽ നിറയ്ക്കാനും വിൽപ്പന നടത്താനും നൽകിയ നെയ്യുടെ കണക്ക് കൃത്യമായി സൂക്ഷിക്കാത്തത് അന്വേഷണ സംഘത്തെ വട്ടംചുറ്റിക്കുന്നു.
ഓൺലൈനിലൂടെ പണം അടച്ച് ആടിയശിഷ്ടം നെയ്യ് ബുക്ക് ചെയ്തതിൽ നെയ്യ് വാങ്ങിയവരുടെയും വാങ്ങാത്തവരുടെയും വിവരം പ്രത്യേകം സൂക്ഷിച്ചിട്ടില്ല. ഇത് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് തടസമാണ്. സന്നിധാനത്ത് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ 13,679 പായ്ക്കറ്റ് ആടിയശിഷ്ടം നെയ്യ് വിറ്റ വകയിലുള്ള പണം ബോർഡിന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ ഹൈക്കോടതി എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘത്തെ തുടരന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. 33 ദേവസ്വം ജീവനക്കാരാണ് പ്രതിപ്പട്ടികയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |