കട്ടപ്പന :പുളിയൻമല ക്രൈസ്റ്റ് കോളേജിൽ സൈക്കോളജി വിഭാഗം 20, 21, 22 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4വരെ ദേശീയ സൈക്കോളജി പ്രദർശനം നടത്തും. അയൽസംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിന്റെയും വിവിധ മേഖലകളിൽനിന്ന് വിദ്യാർഥികളും വിഗ്ധരും പങ്കെടുക്കും. മനസിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി മസ്തിഷ്‌കത്തിന്റെ ഘടനയും പ്രവർത്തനരീതികളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ജനറൽ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, അബ്‌നോർമൽ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകൾ പ്രവർത്തിക്കും. ഓജോ ബോർഡ്, പരാപസൈക്കോളജി, സ്യൂഡോ സൈക്കോളജി സ്റ്റാളുകളും പ്രദർശനത്തിലെ മുഖ്യാകർഷകമാകുമെന്നും പ്രിൻസിപ്പൽ ഡോ. എം വി ജോർജ്കുട്ടി, സൈക്കോളജി വിഭാഗം പ്രൊഫസർ അഞ്ജു മേരി തോമസ്, ഷെൻസ് തോമസ്, അർച്ചന ബാലൻ, ബാലാമണി വിനോദ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |