
തിരുവനന്തപുരം: ലഹരിക്കച്ചവടം നടത്തിയ തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സി.പി.ഒമാരായ അഭിൻജിത്ത്, രാഹുൽ എന്നിവരെ സസ്‌പെൻഡ് ചെയ്തു. നാർക്കോട്ടിക് സെൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ലഹരി സംഘങ്ങളുമായുള്ള ഇവരുടെ ബന്ധം പുറത്തുവന്നത്. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കച്ചവടത്തിൽ സജീവമാണെന്ന് കണ്ടെത്തി. ഇരുവർക്കുമെതിരെ തിരുവനന്തപുരം റൂറൽ എസ്.പി സുദർശൻ കെ.എസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന ഇവർക്ക് നാർക്കോട്ടിക് സെല്ലിന്റെ നീക്കങ്ങൾ വയർലെസിലൂടെയും അല്ലാതെയും അറിയാനാകുമായിരുന്നു. പൊലീസിന്റെ പരിശോധനാ വിവരങ്ങൾ ഇവർ ചോർത്തി ലഹരി സംഘങ്ങൾക്ക് നൽകിയിരുന്നോ എന്നതുൾപ്പെടെ അന്വേഷിക്കും. രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തിൽ നേരിട്ട് പങ്കാളികളായെന്നാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ കണ്ടെത്തൽ.
അച്ചടക്ക ലംഘനം, പെരുമാറ്റ ദൂഷ്യം, സേനയ്ക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സസ്‌പെൻഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |