
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനാവും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യതിഥിയാവും. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മേയർ വി. വി. രാജേഷ്, എം.പി മാരായ ശശി തരൂർ, എ.എ. റഹിം, ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എം.എൽ.എമാരാരായ എം. വിൻസെന്റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, കെ. ആൻസലൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, കേന്ദ്ര തുറമുഖ സെക്രട്ടറി വിജയ് കുമാർ, അദാനി പോർട്സ് ഡയറക്ടർ അശ്വനി ഗുപ്ത, വിഴിഞ്ഞം തുറമുഖ സി.ഇ.ഒ പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുക്കും. രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ്.
വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ 1498കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡ് പദ്ധതി ഉപേക്ഷിച്ചിട്ടില്ല. തുറമുഖത്തേക്കുള്ള റെയിൽപാതയ്ക്കായി രണ്ട് പഞ്ചായത്തുകളിൽ ഭൂമിയേറ്റെടുപ്പ് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |