
ബെംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ഡിഫൻഡർ ഇല്യാസ് പാഷ (61) അന്തരിച്ചു. കൊൽക്കത്ത ഫുട്ബാൾ ക്ലബ്ബ് ഈസ്റ്റ് ബംഗാളിനെ 1990-ൽ ഡ്യൂറണ്ട് കപ്പ്, ഐ.എഫ്.എ ഷീൽഡ്, റോവേഴ്സ് കപ്പ് എന്നിവയിൽ ജേതാക്കളാക്കിയ ഇതിഹാസ ക്യാപ്ടനാണ്.ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
1987ൽ റൈറ്റ് വിംഗ് ബാക്കായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഇല്യാസ് പാഷ 1987, 1991 വർഷങ്ങളിലെ നെഹ്‌റു കപ്പിലും 1991-ലെ സാഫ് ഗെയിംസിലും 1992-ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞു.1993-ലും 1995-ലും പശ്ചിമബംഗാളിന്റെ രണ്ട് സന്തോഷ് ട്രോഫി കിരീട നേട്ടങ്ങളിലും അദ്ദേഹം പങ്കാളിയായി. ഒൻപത് വർഷം ഈസ്റ്റ് ബംഗാളിന്റെ കുപ്പായമണിഞ്ഞ അദ്ദേഹം അഞ്ചുവീതം കൽക്കട്ട ഫുട്‌ബാൾ ലീഗ്, ഐ.എഫ്.എ ഷീൽഡുകൾ, നാല് ഡ്യൂറണ്ട് കപ്പ് ഉൾപ്പെടെ 28 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ഇല്യാസിന്റെ കീഴിലാണ് 1993-ൽ നേപ്പാളിൽ നടന്ന വായ് വായ് കപ്പിൽ ഈസ്റ്റ് ബംഗാൾ ജേതാക്കളായത്.1993-94 ഏഷ്യൻ കപ്പ് വിന്നേഴ്‌സ് കപ്പിൽ ഇറാഖി ക്ളബ് അൽ സവ്‌റ എസ്. സിക്കെതിരേ ഈസ്റ്റ് ബംഗാൾ 6-2 ന് വിജയം നേടിയപ്പോഴും അദ്ദേഹമായിരുന്നു ക്യാപ്ടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |