
ചാലക്കുടി: പൈതൃക കലാരൂപങ്ങളുടെ പുതിയ ആവിഷ്‌കാരങ്ങളുമായി ചെന്നൈ വി.വി.എസ് ഫൗണ്ടേഷൻ, സാമ ആർട്‌സ് യു.എസ്.എ എന്നിവയുടെ സംയുക്ത പ്രോഗ്രാം ചാലക്കുടി മഹോത്സവം ആരംഭിച്ചു. പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ കൈതപ്പുറം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദന് വീര രാഘവ ഭാഗവതർ പുരസ്‌കാരം കൈതപ്രം സമർപ്പിച്ചു. കഥകളി അണിയറ ശില്പി രാധമാധവനെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.വി.പോൾ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ സി.ഇ.ഒ വി.വി.എസ് മുരാരി, സംഘാടക ചെയർമാൻ ഡോ.സി.സി.ബാബു, ജനറൽ കൺവീനർ അഡ്വ.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |